കണ്ണൂർ: ജില്ലയിലെ ധർമശാലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. സ്‌നേക്ക് പാർക്കിന് സമീപമുള്ള ഫാക്‌ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അർധരാത്രിയോടെ ആണ് സംഭവം. പുലർച്ചയോടെ തീ അണച്ചു.
പ്ളൈവുഡും ഫാക്‌ടറിയുടെ ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കണ്ണൂരില്‍നിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റോളം ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീയണച്ചത്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല.
Most Read: മികച്ച വാക്‌സിനേറ്റർ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് ദേശീയ പുരസ്‌കാരം




































