യുക്രൈൻ; തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം

By Desk Reporter, Malabar News
Ukrainian port city Mariupol 'blockaded' by Russian forces, says mayor
Ajwa Travels

കീവ്: ഏഷ്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ യുക്രൈനിലെ തന്ത്രപ്രധാന തുറമുഖം വളഞ്ഞ് റഷ്യൻ സൈന്യം. റഷ്യൻ സൈന്യം നഗരം ഉപരോധിച്ചതായി യുക്രൈൻ തുറമുഖ നഗരമായ മരിയുപോളിന്റെ മേയർ പറഞ്ഞു.

ദിവസങ്ങൾ നീണ്ട ‘ക്രൂരമായ’ ആക്രമണങ്ങൾക്ക് ശേഷം തന്ത്രപ്രധാന തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സൈന്യം ഉപരോധിച്ചിരിക്കുകയാണ്. മാനുഷിക ഇടനാഴി സ്‌ഥാപിക്കണമെന്നും മേയർ കൂട്ടിച്ചേർത്തു.

യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടന്നതോടെയാണ് ഇത് സംഭവിക്കുന്നത്, കെർസണിന്റെ മേൽ മോസ്‌കോ നിയന്ത്രണം നേടി. ഇപ്പോൾ മറ്റ് പ്രധാന നഗരങ്ങളിൽ സൈനിക ആക്രമണം വർധിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ കടുത്ത വിമർശനവുമായി യുക്രൈൻ രംഗത്ത് വന്നു. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുക്രൈനിൽ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്‌മ ആണെന്നും സെലെൻസ്‌കി പറഞ്ഞു. എന്നാല്‍ യുക്രൈൻ ആവശ്യം നാറ്റോ തള്ളിയത് യുദ്ധം വ്യാപിക്കുമെന്ന വിലയിരുത്തലിലാണ് എന്നാണ് സൂചന.

Most Read:  സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്‌ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE