വികസനത്തിന്റെ പുതിയ അധ്യായം; പയ്യന്നൂരിലെ സോളാർ പ്ളാന്റ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

By Trainee Reporter, Malabar News
solar plant in Payyanur
Ajwa Travels

കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്‌ഥാപിച്ച സോളാർ പ്ളാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ളാന്റാണ് പയ്യന്നൂരിലേത്. കൊച്ചിൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഹരിത ഊർജ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണ്ണൂരിലെ ഏറ്റവും വലിയ സോളാർ പ്ളാന്റ് നിർമിച്ചത്. 12 മെഗാവാട്ടാണ് പ്ളാന്റിന്റെ സ്‌ഥാപിത ശേഷി.

നാടിന്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് സൗരോർജ പ്ളാന്റെന്ന് പദ്ധതി ഉൽഘാടനം ചെയ്‌തുകൊണ്ട്‌ മുഖ്യമന്ത്രി പറഞ്ഞു. 36 ഏക്കറിലാണ് വിശാലമായ സൗരോർജ പ്ളാന്റ് നിർമിച്ചത്. ഭൂമിയുടെ ചെരിവ് നികത്താതെ നിലവിലുള്ള ഘടന നിലനിർത്തിയാണ് പ്ളാന്റിന്റെ നിർമാണം. ഭൂപ്രകൃതിക്ക് അനുയോജ്യമായാണ് പാനലുകൾ രൂപകൽപ്പന ചെയ്‌തത്‌.

ഭൂമിയുടെ ഘടനയിൽ മാറ്റം വരുത്താത്തതിനാൽ സാധാരണ നിരപ്പായ സ്‌ഥലങ്ങളിൽ ഉള്ള പ്ളാന്റുകളെക്കാൾ 35 ശതമാനത്തിലധികം പാനലുകൾ ഇവിടെ സ്‌ഥാപിക്കാം. രണ്ട് വർഷം കൊണ്ടാണ് സിയാൽ സോളാർ പ്ളാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. പുതിയ പ്ളാന്റിൽ നിന്ന് പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ലഭിക്കും. ഇതോടെ സിയാലിന്റെ സോളാർ പ്ളാന്റുകളുടെ ശേഷി 50 മെഗാവാട്ടായി വർധിക്കും.

Most Read: ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE