അബുദാബി: തൊഴിലാളികളുടെ ചികിൽസാ ചിലവുകൾ പൂർണമായും തൊഴിലുടമ വഹിക്കണമെന്ന് വ്യക്‌തമാക്കി യുഎഇ. ജോലി സ്‌ഥലത്ത് വച്ച് പരിക്കേൽക്കുകയോ, രോഗിയാകുകയോ ചെയ്‌താൽ ചികിൽസ ഉറപ്പാക്കേണ്ടത് തൊഴിലുടമ ആണെന്നാണ് ഫെഡറൽ നിയമം.
കൂടാതെ രോഗമുക്‌തി നേടുന്നത് വരെയുള്ള എല്ലാ ചിലവുകളും തൊഴിലുടമ വഹിക്കണമെന്നും,ശസ്‍ത്രക്രിയ, എക്‌സ്‌റേ അടക്കമുള്ള രോഗനിർണയത്തിനും അനുബന്ധ പരിശോധനകൾക്കും മരുന്നിനും ചികിൽസാ ഉപകരണങ്ങൾക്കുമുള്ള ചിലവ് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ ജോലി ചെയ്യുമ്പോൾ സുരക്ഷാ ഉപകരണങ്ങൾ തൊഴിലാളികൾ കൃത്യമായി ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: ലിവിവിലേക്ക് യാത്ര തിരിച്ച് സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാർഥികൾ






































