തക്കാളി നമ്മുടെ ആഹാരത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ. വിറ്റാമിൻ സിയുടെ കലവറയായ തക്കാളി ആഹാരത്തിൽ മാത്രമല്ല ചർമ സംരക്ഷണത്തിനും ഉത്തമമാണ്.
ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും ചുളിവുകൾ വീഴുന്നത് നിയന്ത്രിക്കാനും തക്കാളി ഉപയോഗിക്കാം. ഇതിനായി തക്കാളി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.

എക്സ്ഫോളിയേഷൻ
താക്കാളി അരച്ചത്- 2 ടേബിൾ സ്പൂൺ, തൈര്- 1/2 ടേബിൾ സ്പൂൺ എന്നിവയാണ് ഇതിന് ആവശ്യം.
ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത് മിക്സിയിലിട്ട് വളരെ കുറഞ്ഞ അളവിൽ വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് തൈര് ചേർത്ത് ഇളക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകിക്കളയാം. മുഖത്തെ പാടുകളും അഴുക്കും പോയി മുഖം വൃത്തിയാവാൻ തൈരും തക്കാളിയും സഹായിക്കും.

ആന്റി ഏജിങ്
തക്കാളി ചതച്ചത്- 2 ടേബിൾ സ്പൂൺ, അവോക്കാഡോ- 1 ടേബിൾ സ്പൂൺ എന്നിവയാണ് ആവശ്യമുള്ളവ.

തക്കാളി ചതച്ചതിൽ പഴുത്ത അവോക്കാഡോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തുപുരട്ടുക. 20 മിനിറ്റിന്ശേഷം മസാജ് ചെയ്ത് കഴുകിക്കളയാം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ചർമത്തിലെ കുത്തുകൾ, ചുളിവുകൾ പാടുകൾ എന്നിവ അകറ്റാൻ സഹായിക്കുന്നു. അവോക്കാഡോയിൽ അടങ്ങിയിരിക്കുന്ന തയാമിൻ പോലുള്ളവ ചർമത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു.
മുഖക്കുരു മാറാൻ
തക്കാളി ചതച്ചത്- 2 ടേബിൾ സ്പൂൺ, കറ്റാർവാഴ ജെൽ- 1 ടേബിൾ സ്പൂൺ എന്നിവയാണ് ആവശ്യമുള്ളവ.

തക്കാളി ചതച്ചതും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത ശേഷം മുഖത്തു പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കറ്റാർവാഴയുടെ അസിഡിക് സ്വഭാവം ചർമത്തിലെ കുരുക്കളും മറ്റ് ബുദ്ധിമുട്ടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു.
ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.
Most Read: ‘1744 വൈറ്റ് ഓള്ട്ടോ’; സെന്ന ഹെഗ്ഡെ ചിത്രത്തിന്റെ ടീസറെത്തി







































