‘1744 വൈറ്റ് ഓള്‍ട്ടോ’; സെന്ന ഹെഗ്‌ഡെ ചിത്രത്തിന്റെ ടീസറെത്തി

By Film Desk, Malabar News
Ajwa Travels

പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ ‘തിങ്കളാഴ്‌ച നിശ്‌ചയ’ത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ചിത്രം ‘1744 വൈറ്റ് ഓള്‍ട്ടോ’ യുടെ ടീസർ പുറത്തുവിട്ടു. കബിനി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്‌തിരിക്കുന്നത്.

മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ടീസർ പങ്കുവെച്ചിട്ടുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ മികച്ച പ്രതികരണമാണ് ഇതിനകം ടീസർ നേടുന്നത്. രസകരമായ ഒരു ക്രൈം കോമഡി ആയിരിക്കും ‘1744 വൈറ്റ് ഓള്‍ട്ടോ’ എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.

ചിത്രത്തിൽ ഷറഫുദ്ദീനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്‌ഥനായാണ് ഷറഫുദ്ദീൻ എത്തുന്നത്. വിന്‍സി അലോഷ്യസാണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

18 ദിവസംകൊണ്ടാണ് ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് നിർമാണം. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഹരിലാല്‍ കെ രാജീവ് ആണ്. സെന്ന ഹെഗ്‌ഡെയോടൊപ്പം അര്‍ജുന്‍ ബി, ശ്രീരാജ് രവീന്ദ്രന്‍ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ സെറ്റില്‍ അഭ്യന്തര പരിഹാര സെല്‍ രൂപീകരിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. നിര്‍മാതാക്കളായ കബനി ഫിലിംസാണ് പെരുമാറ്റച്ചട്ടം നടപ്പിലാക്കിയത്. ജസ്‌റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അനിശ്‌ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് സെന്ന ഹെഗ്‌ഡെ ഇത്തരമൊരു മാതൃക തീർത്തത് എന്നതും ശ്രദ്ധേയമാണ്.

Most Read: ഖത്തർ ലോകകപ്പ്; ഏപ്രിൽ ഒന്നിന് ഗ്രൂപ്പ് നറുക്കെടുപ്പ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE