ഖത്തർ ലോകകപ്പ്; ഏപ്രിൽ ഒന്നിന് ഗ്രൂപ്പ് നറുക്കെടുപ്പ്

By News Bureau, Malabar News
qatar-world-cup
Ajwa Travels

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക.

ഈ വർഷം നവംബർ- ഡിസംബർ മാസങ്ങളിലായാണ് ഫുട്ബോൾ ലോകകപ്പ് അരങ്ങേറുക. 32 ടീമുകളാണ് ലോകകപ്പിൽ കളിക്കുക.

യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്‌ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്.

അതേസമയം ആതിഥേയരായ ഖത്തർ, നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്, ബ്രസീൽ, അർജന്റീന തുടങ്ങിയ 15 ടീമുകൾ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന സ്‌ഥാനങ്ങൾക്കായുള്ള പ്ളേ ഓഫ് മൽസരങ്ങൾ വൈകാതെ നടക്കുന്നതാണ്.

Most Read: ‘ജനങ്ങളല്ല, യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്’; മമത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE