പാലക്കാട്: തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് കീഴടങ്ങിയത്. ആലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.
സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു മിഥുൻ. ഇയാളുടെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 7 ആയി. മാർച്ച് രണ്ടിന് ക്ഷേത്രാൽസവത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് യുവമോർച്ച നേതാവ് അരുൺ കുമാറിന് പരിക്കേറ്റത്. ചികിൽസയിലിരിക്കെ 11നാണ് മരണം സംഭവിച്ചത്.
എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അരുൺകുമാറിന്റെ മരണത്തിനിടയാക്കിയത് പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണെന്നാണ് പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തൽ. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
Most Read: ഭഗവന്ത് മൻ ഇന്ന് എംപി സ്ഥാനം രാജിവെക്കും






































