തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ ഇടിയോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് അടുത്ത 3 മണിക്കൂറിൽ ശക്‌തമായ മഴക്ക് സാധ്യതയുള്ളത്.
ഇടിയോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ശക്‌തമായ മഴയുടെ പശ്‌ചാത്തലത്തിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യാതയുള്ളതിനെ തുടർന്നാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ പ്രവചനം.
Read also: മൊബൈൽ ആപ്പ് വഴി ബുക്കിംഗ്; കേരളത്തിലേക്ക് വിദേശത്ത് നിന്നും ലഹരിക്കടത്ത്






































