മൊബൈൽ ആപ്പ് വഴി ബുക്കിംഗ്; കേരളത്തിലേക്ക് വിദേശത്ത് നിന്നും ലഹരിക്കടത്ത്

By Team Member, Malabar News
Drugs to Kerala; Major links including couples are held
Rep. Image
Ajwa Travels

തിരുവനന്തപുരം: മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്‌ത്‌ വിദേശരാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്തേക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന പ്രതി അറസ്‌റ്റിൽ. തിരുവനന്തപുരം സ്വദേശിയായ ആദിത്യ ശിവപ്രസാദാണ് പിടിയിലായത്. ലക്ഷങ്ങൾ വിലവരുന്ന രണ്ട് മയക്കുമരുന്ന് പാഴ്‌സലുകളാണ് കൊച്ചിയിൽ എത്തിയത്.

നെതർലെൻഡിൽ നിന്നും എത്തിയ പാഴ്‌സലുകൾ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളുടെ പേരിലായിരുന്നു. തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ ആദിത്യ ശിവപ്രസാദിന്റെ എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്‌റ്റ്‌ ചെയ്‌തത്‌.

കസ്‌റ്റംസിന്റെ സഹായത്തോടെയാണ് എക്‌സൈസ്‌ സംഘം റെയ്‌ഡ്‌ നടത്തി ലഹരിക്കടത്ത് പിടികൂടിയത്. അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്ത് തടയാൻ എക്‌സൈസ്‌ നടപടികൾ ശക്‌തമാക്കുമ്പോഴാണ് ലഹരി മാഫിയ പുതിയ രീതികള്‍ പരീക്ഷിക്കുന്നത്.

Read also: ലോ കോളേജ് സംഘർഷം; അപലപിച്ച് രാഹുൽ ഗാന്ധി, നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE