ലോ കോളേജ് സംഘർഷം; അപലപിച്ച് രാഹുൽ ഗാന്ധി, നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം

By Team Member, Malabar News
Rahul Gandhi
Ajwa Travels

തിരുവനന്തപുരം: ലോ കോളേജിൽ വനിതാ നേതാവ് ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകർ അക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ലോ കോളേജിൽ എസ്‌എഫ്‌ഐ- കെഎസ്‌യു സംഘർഷം ഉണ്ടായത്. സംഭവത്തില്‍ കെഎസ്‍യു യൂണിറ്റ് പ്രസിഡണ്ടും വനിതാ നേതാവുമായ സഫ്‌ന അടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. എസ്‌എഫ്‌ഐയിൽ നിന്ന് ഇതിന് മുൻപും സമാന ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നടപടികൾ എടുത്തിട്ടില്ലെന്ന് സഫ്‌ന ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് മാർച്ച് 17ന് സംസ്‌ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വനിതയെന്ന പരിഗണന പോലും നൽകാതെ സഫ്‌നയെ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളത്തിന് അപമാനകാരമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്‌ണൻ പറഞ്ഞു. പ്രകൃതരായ മനുഷ്യർ ചിന്തിക്കാത്തതാണ് എസ്‌എഫ്‌ഐ ലോ കോളേജിൽ കാട്ടിക്കൂട്ടിയതെന്നും ഇതിനെതിരെ ശക്‌തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: നീലേശ്വരം വികസനം; സർവകക്ഷി സംഘം കൂടുതൽ ഇടപെടൽ നടത്തും -പിപി മുഹമ്മദ് റാഫി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE