ആലുവ: കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ആം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്‌ച ആദ്യവാരത്തിൽ ആരംഭിക്കും. നേരത്തെ പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറയിൽ നേരിയ ബലക്കുറവ് കണ്ടെത്തിയിരുന്നു. അധിക പൈലുകൾ സ്‌ഥാപിച്ചു കൊണ്ടാണ് ബലപ്പെടുത്തുന്നത്.
ഡിഎംആർസി, എൽ ആൻഡ് ടി, എജിസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ ആരംഭിക്കുന്നത്. എൽ ആൻഡ് ടിക്കാണ് നിർമാണ ചുമതല. മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജോലികൾ പൂർത്തിയാക്കാനാണ് തീരുമാനം.
നിലവിലുള്ള മെട്രോ റെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമാണ ജോലികൾ നടക്കുകയെന്ന് കെഎംആർഎൽ അറിയിച്ചു.
Most Read: ‘നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ്’; പ്രതികളുടെ ജാമ്യാപേക്ഷയിൽ 21ന് വിധി പറയും







































