മോസ്‌കോ: യുക്രൈൻ അധിനിവേശത്തെ എതിർക്കുന്ന റഷ്യക്കാർ ‘വഞ്ചകരാ’ണെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. യഥാർഥ രാജ്യസ്‌നേഹികളെയും ഒറ്റുകാരെയും കണ്ടെത്താൻ റഷ്യക്കാർക്കാകുമെന്ന് പറഞ്ഞ അദ്ദേഹം ഒറ്റുകാർ രാജ്യം വിടണമെന്നും പറഞ്ഞു.
ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാക്കാൻ ഒറ്റുകാരെ പാശ്‌ചാത്യ രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ സർവനാശമാണ് ഇവരുടെ ലക്ഷ്യം; പുടിൻ പറഞ്ഞു. വിമർശകരെ കൊതുകുകളെന്നും റഷ്യൻ പ്രസിഡണ്ട് വിശേഷിപ്പിച്ചു.
കൂടുതൽ അടിച്ചമർത്തൽ നടപടികൾ രാജ്യത്തുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.
അതേസമയം, രാജ്യദ്രോഹികളാണെന്ന് തെളിഞ്ഞ ഒട്ടേറെപ്പേർ റഷ്യയിലുണ്ടെന്നും ഇവർ എത്രയും വേഗം ജോലിയുപേക്ഷിച്ച് രാജ്യം വിടണമെന്നും റഷ്യൻ സർക്കാരിന്റെ വക്‌താവ് ദമിത്രി പെസ്‌കോവ് പറഞ്ഞു.
യുക്രൈനിലെ സൈനിക നടപടിയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്ക് 15 കൊല്ലംവരെ തടവുശിക്ഷ നൽകുന്ന നിയമം രാജ്യത്ത് കൊണ്ടുവന്നിട്ടുണ്ട്. വിദേശത്തു കഴിയുന്ന റഷ്യൻ ബ്ളോഗർ വെറോണിക്ക ബെലോറ്റ്‌സെർകോവ്‌സ്‌കയ അടക്കമുള്ളവർക്കെതിരേ ഇതിനോടകം കേസെടുത്തതായാണ് വിവരം.
Most Read: പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണം ഇന്ന്; 10 മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്യും







































