പഞ്ചാബില്‍ മന്ത്രിസഭാ രൂപീകരണം ഇന്ന്; 10 മന്ത്രിമാര്‍ സത്യപ്രതിജ്‌ഞ ചെയ്യും

By News Bureau, Malabar News

ഡെൽഹി: പഞ്ചാബില്‍ പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന് നടക്കും. 10 മന്ത്രിമാരാണ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നിന്റെ കീഴില്‍ ഗവര്‍ണറുടെ സത്യവാചകം ഏറ്റുചൊല്ലുക. രാവിലെ 11 മണിക്ക് ഛണ്ഡിഗഡില്‍ മന്ത്രിസഭാ വിപുലീകരണ ചടങ്ങ് നടക്കും. ഉച്ചയ്‌ക്ക് 12.30ന് മുഖ്യമന്ത്രി മന്നിന്റെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും.

ഹര്‍പാല്‍ സിംഗ് ചീമ, ഡോ ബല്‍ജിത് കൗര്‍, ഹര്‍ഭജന്‍ സിംഗ്, ഡോ വിജയ് സിംഗ്ള, ലാല്‍ ചന്ദ് കടരുചക്, ഗുര്‍മീത് സിംഗ് മീത് ഹയര്‍, കുല്‍ദീപ് സിംഗ് ധലിവാള്‍, ലാല്‍ജിത്‌സിംഗ് ഭുള്ളര്‍, ബ്രാം ശങ്കര്‍, ഹര്‍ജോത് സിംഗ് ബെയിന്‍സ് എന്നിവരാണ് പുതുതായി ചുമതലയേല്‍ക്കുന്ന പത്ത് മന്ത്രിമാര്‍.

പുതിയ മന്ത്രിസഭയിലേക്ക് എത്തുന്നവര്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തിരുന്നു. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും സത്യസന്ധമായ പ്രവര്‍ത്തനം കാഴ്‌ച വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ 92 സീറ്റുകള്‍ നേടിയാണ് എഎപി ചരിത്ര വിജയവുമായി അധികാരത്തിലെത്തിയത്. ധുരി നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ദല്‍വീര്‍ സിംഗ് ഗോള്‍ഡിയെ 58,206 വോട്ടുകള്‍ക്കാണ് മന്‍ പരാജയപ്പെടുത്തിയത്. ടെലി വോട്ടിംഗിലൂടെയാണ് ഭഗവന്ത് മാനെ എഎപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്.

ഈ മാസം 16നായിരുന്നു ഭഗ്വവന്ത് മന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തത്‌. തൊട്ടടുത്ത ദിവസമായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്‌ഞാ ചടങ്ങ്. പ്രോടേം സ്‌പീക്കര്‍ ഡോ. ഇന്ദര്‍ബീര്‍ സിംഗ് നിജാറാണ് നിയമസഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Most Read: സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE