ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ തന്റെ മന്ത്രിസഭയിലെ ഓരോ മന്ത്രിക്കും ലക്ഷ്യം നൽകിയിട്ടുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ മന്ത്രിയെ മാറ്റണമെന്ന് ജനങ്ങൾക്ക് ആവശ്യപ്പെടാമെന്നും ആം ആദ്‌മി പാർട്ടി അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
ഭഗവന്ത് മൻ ‘മൂന്നു ദിവസങ്ങൾക്കുള്ളിൽ ഒരുപാട് കാര്യങ്ങൾ കവർ ചെയ്‌തു,’ പുതിയ സർക്കാരിന്റെ പ്രാരംഭ പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ പറഞ്ഞു. അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടി പഞ്ചാബിൽ വൻ വിജയമാണ് നേടിയത്. ഈ ആഴ്‌ച ആദ്യം മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരം ഏറ്റെടുക്കുകയും ചെയ്‌തു.
പുതിയ മുഖ്യമന്ത്രി പഴയ മന്ത്രിമാരുടെ സുരക്ഷ ഇതിനകം നീക്കം ചെയ്യുകയും പൊതുജനങ്ങൾക്ക് സുരക്ഷ നൽകുകയും ചെയ്‌തു എന്നും കെജ്‌രിവാൾ പറഞ്ഞു. പാഴായ വിളകൾക്ക് നഷ്‌ടപരിഹാരം നൽകി. അഴിമതി വിരുദ്ധ ആക്ഷൻ ലൈനും അദ്ദേഹം പ്രഖ്യാപിച്ചു; കെജ്‌രിവാൾ പറഞ്ഞു.
‘എംഎൽഎമാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലും, ഗ്രാമങ്ങളിലേക്ക് പോകും’ എന്നതാണ് പാർട്ടിയുടെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. “പഞ്ചാബിലെ ജനങ്ങൾ വജ്രങ്ങൾ തിരഞ്ഞെടുത്തു, ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ 92 പേരടങ്ങുന്ന ഒരു ടീമായി ഞങ്ങൾ പ്രവർത്തിക്കും. ഞാൻ അദ്ദേഹത്തിന്റെ ജ്യേഷ്‌ഠൻ മാത്രമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രസംഗത്തിൽ, എംഎൽഎമാർ കൃത്യനിഷ്‌ഠത പാലിക്കാനും അവരുടെ നിയോജക മണ്ഡലത്തിലെ എല്ലാ പട്ടണങ്ങളിലും ഓഫിസ് തുറക്കാനും 18 മണിക്കൂർ ജോലി ചെയ്യാനും എംഎൽഎമാരെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് മൻ പറഞ്ഞു.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ