21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

By Desk Reporter, Malabar News
The egg hatched within14 days
Ajwa Travels

പാലക്കാട്: അടവെച്ച കോഴിമുട്ട വിരിയാൻ 21 ദിവസം വേണമെന്നാണ് കണക്ക്. വെറുമൊരു കണക്ക് മാത്രമല്ല, സാധാരണ നിലയിൽ കോഴിമുട്ട വിരിയാൻ അത്രയും ദിവസം വേണം. എന്നാൽ പാലക്കാട് ജില്ലയിൽ 14 ദിവസം കൊണ്ട് അടവെച്ച കോഴിമുട്ട വിരിഞ്ഞു.

ഈ മാസം ഒന്നാം തീയതിയാണ് കൊഴിഞ്ഞാമ്പാറ സ്വദേശിയായ രമാദേവി ടീച്ചര്‍ 11 മുട്ടകള്‍ വിരിയാന്‍ വെച്ചത്. പതിനാല് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഒരു മുട്ട വിരിഞ്ഞു. സാധാരണ നിലയിൽ കോഴിമുട്ട വിരിയാൻ ആവശ്യമായ ദിവസത്തിനും 7 ദിവസം മുൻപേ എങ്ങനെ മുട്ട വിരിഞ്ഞുവെന്ന സംശയത്തിലായി വീട്ടുകാർ.

ജില്ലയില്‍ ചൂട് കൂടിയതാണോ കോഴിമുട്ട നേരത്തെ വിരിയാന്‍ കാരണമെന്ന് വീട്ടുകാർ ആദ്യം സംശയിച്ചു. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് മൃഗ ഡോക്‌ടർമാര്‍ പറയുന്നത്. അതേസമയം, 14 ദിവസം കൊണ്ട് മുട്ട വിരിയാന്‍ സാധ്യതയില്ലെന്നും മൃഗ ഡോക്‌ടർമാര്‍ പറയുന്നു. കോഴിമുട്ട വേഗം വിരിഞ്ഞതിന്റെ ആശങ്കയിലാണ് വീട്ടുകാരെങ്കിലും ഇതൊന്നും കൂസാതെ കോഴിക്കുഞ്ഞ് വീട്ടുകാര്‍ക്ക് മുന്നില്‍ ഓടി കളിച്ചു നടക്കുകയാണ്.

Most Read:  ‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE