‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

By Desk Reporter, Malabar News
'Putt breaks ties'; Third grader's answer sheet goes viral
Ajwa Travels

‘പുട്ട് എനിക്ക് ഇഷ്‌ടമല്ല, അത് ബന്ധങ്ങളെ തകർക്കും’- മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ടിനെക്കുറിച്ച് ഒരു മൂന്നാം ക്‌ളാസുകാരൻ വിവരിക്കുന്നത് ഇങ്ങനെയാണ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ വിദ്യാര്‍ഥിയായ മുക്കം സ്വദേശി ജയിസ് ജോസഫ് തന്റെ ഉത്തരക്കടലാസിലാണ് പുട്ടിനോടുള്ള ‘വിരോധം’ മുഴുവൻ വിവരിച്ചത്.

‘എനിക്ക് ഇഷ്‌ടമില്ലാത്ത ഭക്ഷണം’ എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കാനായിരുന്നു മാതൃകാപരീക്ഷയിലെ നിർദ്ദേശം. ഇതിനുള്ള ഉത്തരം ‘എനിക്കിഷ്‌ടമില്ലാത്ത ഭക്ഷണം പുട്ടാണ്’ എന്ന വാചകങ്ങളോടെയാണ് കുട്ടി തുടങ്ങിയത്.

“കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതിനാല്‍ അമ്മ ദിവസവും രാവിലെ പുട്ടാണ് ഉണ്ടാക്കുക. തയ്യാറാക്കി അഞ്ച് മിനിറ്റാകുമ്പോഴേക്കും പുട്ട് പാറപോലെ കട്ടിയാവും പിന്നെ എനിക്കത് കഴിക്കാനാകില്ല. വേറെയെന്തെങ്കിലും തയ്യാറാക്കിത്തരാന്‍ പറഞ്ഞാല്‍ അമ്മ ചെയ്യില്ല. അതോടെ ഞാന്‍ പട്ടിണികിടക്കും. അതിന് അമ്മ എന്നെ വഴക്കുപറയുമ്പോള്‍ എനിക്ക് കരച്ചില്‍വരും. പുട്ട് ബന്ധങ്ങളെ തകര്‍ക്കും,” എന്നുപറഞ്ഞാണ് കുഞ്ഞ് ജയിസ് കുറിപ്പ് അവസാനിക്കുന്നത്.

‘എക്‌സലന്റ്’ എന്നാണ് രസകരമായ ഈ ഉത്തരത്തെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക വിശേഷിപ്പിച്ചത്. മുക്കം മാമ്പറ്റ സ്വദേശി സോജി ജോസഫ്-ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ്. നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്‌റ്റ് പങ്കുവെച്ചിരുന്നു.

Most Read:  ‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE