എംഎൽഎമാർക്ക് ഇനി ഒറ്റ പെൻഷൻ; പഞ്ചാബിൽ മാറ്റവുമായി എഎപി

By News Bureau, Malabar News
മുഖ്യമന്ത്രി ഭഗവന്ത് മൻ (Image: Twitter)
Ajwa Travels

ഡെൽഹി: പഞ്ചാബിൽ ഇനിമുതൽ എംഎൽഎമാർക്ക് ഒരു പെൻഷൻ മാത്രമേ ലഭിക്കൂവെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. കൂടുതൽ തവണ എംഎൽഎമാരായവർക്ക് ഓരോ ടേമിനും വെവ്വേറെ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്. എംഎൽഎമാർക്കുള്ള കുടുംബ പെൻഷൻ റദ്ദാക്കുകയും ചെയ്‌തതായി മുഖ്യമന്ത്രി അറിയിച്ചു.

എത്രതവണ എംഎൽഎമാരായാലും ഇനി ഒരു പെൻഷന് മാത്രമേ അർഹതയുണ്ടാകൂ. കഴിഞ്ഞ തവണ പ്രതിപക്ഷത്തായിരിക്കുമ്പോഴും ‘ഒരു എംഎൽഎ, ഒരു പെൻഷൻ’ എന്ന ആവശ്യം എഎപി ഉയർത്തിയിരുന്നു.

മൂന്നും അഞ്ചും ആറും തവണയൊക്കെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ലക്ഷക്കണക്കിന് രൂപയാണ് പെൻഷനായി കൈപ്പറ്റുന്നതെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണെന്ന് നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച പ്രഖ്യാപനം നടത്തിക്കൊണ്ട് ഭഗവന്ത് മൻ പറഞ്ഞു.

‘പലരും സഭയിൽ വരിക പോലും ചെയ്യുന്നില്ല. ഓരോ മാസവും 3.50 ലക്ഷം മുതൽ 5.25 ലക്ഷം വരെ പെൻഷൻ വാങ്ങുന്നവരുണ്ട്. ഇത് സംസ്‌ഥാന ഖജനാവിന് ബാധ്യതയായിരിക്കുകയാണ്. പാർലമെന്റ് അംഗങ്ങളായവരും അക്കൂട്ടത്തിലുണ്ട്. ആ വകയിലും അവർ പെൻഷൻ സ്വീകരിക്കുന്നുണ്ട്’, മുഖ്യമന്ത്രി വ്യക്‌തമാക്കി.

അതേസമയം എംഎൽഎമാരുടെ പെൻഷൻ വെട്ടിക്കുറച്ചതുവഴി ലാഭിക്കുന്ന പണം ജനക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുവൻ നിയമസഭാ സാമാജികരുടെയും കുടുംബ പെൻഷനുകൾ വെട്ടിച്ചുരുക്കാൻ ഉദ്യോഗസ്‌ഥരോട് താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്ന് മൻ പറഞ്ഞു.

Most Read: സാമൂഹിക ആഘാത പഠനം നീളും; സമയം നീട്ടി ചോദിക്കാൻ കേരള വോളണ്ടറി ഹെൽത്ത് സർവീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE