വിശപ്പിൽ 101, സ്വാതന്ത്രത്തിൽ 119: വെറുപ്പിന്റെ പട്ടികയിൽ ഉടൻ ഒന്നാമതെത്തും; രാഹുൽ ഗാന്ധി

By Team Member, Malabar News
India May Soon Top In Hate And Anger Charts Said Rahul Gandhi
Ajwa Travels

ന്യൂഡെൽഹി: വെറുപ്പിന്റെയും രോഷത്തിന്റെയും പട്ടികയിൽ ഇന്ത്യ ഉടൻ തന്നെ ഒന്നാമതെത്തുമെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഐക്യരാഷ്‌ട്ര സഭയുടെ പിന്തുണയോടെ തയ്യാറാക്കിയ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്‌തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

‘വിശപ്പിന്റെ പട്ടികയിൽ 101ആം സ്‌ഥാനം, സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 119ആം സ്‌ഥാനം, സന്തോഷത്തിന്റെ പട്ടികയിൽ 136ആം സ്‌ഥാനം പക്ഷേ, വെറുപ്പിന്റെയും രോഷത്തിന്റെയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തിയേക്കാം’ എന്നാണ് രാഹുൽ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. വേൾഡ് ഹാപ്പിനസ് റിപ്പോ‍ർട്ടിൽ 146 രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ 136ആം സ്‌ഥാനത്താണ്. കഴിഞ്ഞ തവണ ഈ പട്ടികയിൽ ഇന്ത്യ 139ആം സ്‌ഥാനത്തായിരുന്നു.

തുടർച്ചയായി 5ആം തവണയും ഹാപ്പിനെസ് റിപ്പോർട്ടിൽ ഫിൻലൻഡ്‌ തന്നെയാണ് ഒന്നാം സ്‌ഥാനത്ത്. രണ്ടാം സ്‌ഥാനത്ത് ഡെൻമാർക്കും, അവസാന സ്‌ഥാനത്ത് അഫ്‌ഗാനിസ്‌ഥാനുമാണ് ഇത്തവണ ഉള്ളത്.

Read also: വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE