തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോർപറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തകൾ തള്ളി സിപിഎം. അനിലിന് എതിരായ മൂന്നംഗ കമ്മീഷനെ പാർട്ടി നിയോഗിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്‌തമാക്കി. പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചെന്നായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചിരുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന കരാറുകാരനിൽ നിന്ന് പണം വാങ്ങിയെന്ന് സിപിഎം അംഗവും ആനത്തലവട്ടം ആനന്ദന്റെ ബന്ധുവുമായ രഞ്‌ജിത്ത് ഭാസി എന്നയാളാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയത്. അതേസമയം പരാതി തീർത്തും അടിസ്‌ഥാന രഹിതമാണെന്ന് മടവൂർ അനിൽ പ്രതികരിച്ചു.
Most Read: ഹിജാബ് കേസ്; വിധി പറഞ്ഞ ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ







































