ദോഹ: ഖത്തറിൽ വെള്ളിയാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ താപനിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. കൂടാതെ ഇത് അടുത്ത ആഴ്‌ച മധ്യേ വരെ തുടർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വടക്കുപടിഞ്ഞാറൻ കാറ്റ് കനക്കുന്നതോടെ താപനിലയിൽ ഗണ്യമായ കുറവ് ഉണ്ടായേക്കും. 13 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും കുറഞ്ഞ താപനില. അതേസമയം കൂടിയ താപനില 23 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ശക്‌തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്‌ച കുറയുകയും ചെയ്യും. ദൂരക്കാഴ്‌ച 2 മീറ്റർ വരെ കുറയാനാണ് സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Read also: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ; മുഖ്യമന്ത്രി







































