ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

By Team Member, Malabar News
Actor Kainakary Thankaraj Died
Ajwa Travels

തിരുവനന്തപുരം: ചലച്ചിത്ര-നാടക നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. കരൾ രോഗത്തിന് ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 77 വയസായിരുന്നു. കൊല്ലം ജില്ലയിലെ കേരളപുരം വേലംകോണത്തെ സ്വവസതിയിൽ ഇന്ന് ഉച്ചയ്‌ക്ക്‌ ഒരു മണിക്കാണ് മരണം സ്‌ഥിരീകരിച്ചത്‌. സമീപ കാലത്ത് വേഷമിട്ട ഹോം, ഈമയൗ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയവയാണ്.

കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയായ കൈനകരി തങ്കരാജ് പ്രശസ്‌ത നാടക പ്രവര്‍ത്തകന്‍ കൃഷ്‌ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തില്‍ പ്രേംനസീറിന്റെ അച്‌ഛനായിട്ടായിരുന്നു അഭിനയിച്ചത്. പതിനായിരത്തോളം വേദികളിൽ അഭിനയ മികവ് തെളിയിച്ച അദ്ദേഹം കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.

ഇടക്കാലത്ത് നാടക രംഗത്ത് വിലക്ക് ഏര്‍പ്പെടുത്തിയപ്പോൾ സിനിമയിലേക്കുള്ള പ്രവേശനം. തുടർന്ന് 35ലധികം സിനിമകളിൽ വേഷമിട്ടു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Read also: ജപ്‌തി ചെയ്‌ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് മാത്യു കുഴൽനാടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE