ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സുപ്രീം കോടതി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ അസംബ്ളി പിരിച്ചുവിട്ട പ്രസിഡണ്ടിന്റെ ഉത്തരവും കോടതി തള്ളി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവ്.
ഏപ്രിൽ 9 ശനിയാഴ്ച പാകിസ്ഥാൻ സമയം രാത്രി 10.30ന് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും ഒരംഗത്തെയും വോട്ട് ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.
അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. പാകിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ഭണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപനം നടത്തിയത്.
Most Read: ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ മർദ്ദിച്ച് വിദ്യാർഥികൾ








































