അവിശ്വാസ പ്രമേയം നേരിടണമെന്ന് സുപ്രീം കോടതി; ഇമ്രാന് തിരിച്ചടി

By News Desk, Malabar News
MalabarNews_Imran-Khan
Pak Prime Minister Imran Khan
Ajwa Travels

ഇസ്‌ലാമാബാദ്‌: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സുപ്രീം കോടതി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയത് സുപ്രീം കോടതി റദ്ദാക്കി. ദേശീയ അസംബ്‌ളി പിരിച്ചുവിട്ട പ്രസിഡണ്ടിന്റെ ഉത്തരവും കോടതി തള്ളി. അവിശ്വാസ പ്രമേയത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവ്.

ഏപ്രിൽ 9 ശനിയാഴ്‌ച പാകിസ്‌ഥാൻ സമയം രാത്രി 10.30ന് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്നും ഒരംഗത്തെയും വോട്ട് ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. പാകിസ്‌ഥാൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ഉമർ അത്ത ഭണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപനം നടത്തിയത്.

Most Read: ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ മർദ്ദിച്ച് വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE