ലഹരി ഉപയോഗവും ബൈക്കഭ്യാസവും പരാതിപ്പെട്ടു; യുവാവിനെ മർദ്ദിച്ച് വിദ്യാർഥികൾ

By News Bureau, Malabar News

വർക്കല: ലഹരിമരുന്ന് ഉപയോഗവും ബൈക്ക് അഭ്യാസവും പരാതിപ്പെട്ടതിന് യുവാവിന് സ്‌കൂൾ വിദ്യാർഥികളുടെ മർദ്ദനം. വർക്കല ചാവടിമുക്ക് സ്വദേശി അനു ആണ് ക്രൂര മർദ്ദനത്തിന് ഇരയായത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞാഴ്‌ചയാണ് സംഭവമുണ്ടായത്. വർക്കല ചാവടിമുക്കു സ്വദേശി അനു വീടിനടുത്തുള്ള അമ്പലത്തിൽ പോയി വരുമ്പോഴാണ് ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ചത്. അനുവിനെ മുഖത്ത് കല്ലെറിഞ്ഞ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അനുവിന്റെ വീടിന് സമീപത്തുള്ള എസ്എൻവിഎച്ച്എസ് സ്‌കൂളിലെ വിദ്യാർഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് അനുവിന്റെ ആരോപണം. ആക്രമണത്തിൽ മുഖത്തെ എല്ലുകൾക്ക് ഏഴിലധികം പൊട്ടലോടെ അനു തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ ചികിൽസയിലാണ്.

സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികളുടെ ലഹരിമരുന്ന് ഉപയോഗവും ബൈക്ക് അഭ്യാസവും അനുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ വിദ്യാർഥികളാണ് ആക്രമണം നടത്തിയതെന്ന് അനുവിന്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ കുടുംബം വർക്കല ഡിവൈഎസ്‌പിക്കും അയിരൂർ പോലീസ് സ്‌റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. മുൻപ് വീട്ടിലെത്തി വിദ്യാർഥികളിൽ ചിലർ ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവസ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; കൂടുതൽ സമയംതേടി പ്രോസിക്യൂഷൻ, കാവ്യയെ ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE