തൃശൂർ: വിദ്യാർഥിനികളെ നടുറോഡിൽ വെച്ച് പ്രധാനാധ്യാപിക അകാരണമായി മർദ്ദിച്ചുവെന്ന് ആരോപണം. തൃശൂർ പാഞ്ഞാളിലാണ് സംഭവം. പാഞ്ഞാൾ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപിക പിടി ഉഷക്കെതിരെയാണ് പരാതി. ഒമ്പതാം ക്ളാസ് വിദ്യാർഥിനികളെ നടുറോഡിൽ വെച്ച് മർദ്ദിച്ചതിയാണ് പരാതി.
ആൺകുട്ടികൾ തമ്മിൽ സംഘർഷം ഉണ്ടായത് അന്വേഷിക്കാനാണ് പ്രധാനാധ്യാപിക കായികാധ്യാപകനൊപ്പം എത്തിയത്. എന്നാൽ, അവിടെ ഉണ്ടായിരുന്ന പെൺകുട്ടികളെയാണ് അധ്യാപിക മർദ്ദിച്ചത്. ഞങ്ങൾ ഒന്നും ചെയ്‌തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞെങ്കിലും അധ്യാപിക കേട്ടില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
മുടി പിടിച്ചു വലിച്ചു തലക്ക് മർദ്ദിച്ചെന്ന് വിദ്യാർഥിനികൾ പറഞ്ഞു. ഒരു കുട്ടിയുടെ കൈക്ക് ചതവുണ്ട്. മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കായികാധ്യാപകൻ മൊബൈലിൽ പകർത്തിയെന്നും കുട്ടികൾ ആരോപിച്ചു. അധ്യാപികക്കെതിരെ ചെറുതുരുത്തി പോലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് വിദ്യാർഥി സംഘടനകൾ സ്‌കൂളിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി