തൃശൂരിൽ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു

By Trainee Reporter, Malabar News
drowned_thrissur
Representational Image
Ajwa Travels

തൃശൂർ: പുത്തൂർ കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലെ മൂന്ന് വിദ്യാർഥികളും സെന്റ് അലോഷ്യസിലെ ഒരു വിദ്യാർഥിയുമാണ് മരിച്ചത്. അബി ജോൺ, അർജുൻ അലോഷ്യസ്, നിവേദ് കൃഷ്‌ണ, സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം.

അബി ജോൺ സെന്റ് എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാർഥിയും മറ്റുള്ളവർ തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർഥികളുമാണ്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ് ഇവർ.  കോളേജിലെത്തിയ ശേഷം ചിറയിലേക്ക് കുളിക്കാൻ പോയപ്പോഴാണ് അപകടം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുത; സുപ്രീംകോടതി വിധി നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE