മകളെ കൊല്ലുമെന്ന് ഭീഷണി; പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകി പിതാവ്

By Team Member, Malabar News
Complaint Given By Father Against Rape Accused Who Threatened His Daughter
Ajwa Travels

മലപ്പുറം: പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ മകളെ ഭീഷണിപ്പെടുത്തുന്നതായി പോലീസിൽ പരാതി നൽകി പിതാവ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഫിറോസ് എന്നയാളാണ് മകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരിക്കുന്നത്.

13കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി. ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കളക്‌ടർക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂൾ വിട്ട് വന്ന കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്.

കുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും, ഇതിനെതിരെ കൊളത്തൂർ പോലീസിൽ പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും പിതാവ് വ്യക്‌തമാക്കി. പ്രതിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ കുട്ടിക്ക് സ്‌കൂളിലേക്കും, മദ്രസയിലേക്കും പോകാൻ ഭയമാണെന്നും പിതാവ് കൂട്ടിച്ചേർത്തു.

Read also: 18 വയസ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE