എറണാകുളം: പെരുമ്പാവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.
മലയാറ്റൂർ കിഴക്കേ ഐമുറിയിൽ തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേതന്നെ മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. പെരുമ്പാവൂർ ട്രാഫിക്ക് സ്റ്റേഷനിലെ എസ്ഐയാണ് മരണപ്പെട്ട രാജു.
Most Read: രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്തത് 3 ട്വിറ്റർ അക്കൗണ്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ






































