രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്‌തത്‌ 3 ട്വിറ്റർ അക്കൗണ്ടുകൾ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

By Team Member, Malabar News
Three Twitter Account Hacked In Two Days
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്നലെയും ഇന്നുമായി മൂന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌ത്‌ ഹാക്കർമാർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ടാണ് ആദ്യം ഹാക്ക് ചെയ്‌തത്‌. അതിന് പിന്നാലെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെയും, യുജിസിയുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്കർമാർ കൈക്കലാക്കി. സംഭവത്തിന് പിന്നാലെ നിലവിൽ കേന്ദ്രസർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത്‌ പ്രൊഫൈൽ ചിത്രം മാറ്റി കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രം പകരം വച്ചു. തുടർന്ന് 4 മണിക്കൂറോളം ഹാക്കർമാരുടെ കയ്യിലായിരുന്ന അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ പങ്കുവെക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇന്നലെ വെകുന്നേരത്തോടെ ഹാക്ക് ചെയ്യപ്പെട്ട കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അക്കൗണ്ട് രാത്രി 11 മണിയോടെയാണ് വീണ്ടെടുക്കാൻ കഴിഞ്ഞത്.

തുടർന്ന്  ഇന്ന് രാവിലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. നിരവധി തെറ്റായ സന്ദേശങ്ങൾ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്‌തു. യോഗി ആദിത്യനാഥിന്റെ അക്കൗണ്ട് ചെയ്‌തത് പോലെ പ്രൊഫൈൽ പിക്ചർ മാറ്റി കാർട്ടൂൺ ചിത്രമാക്കി മാറ്റി. മൂന്ന് അക്കൗണ്ടുകളും ഹാക്ക് ചെയ്‌തത് ഒരേ സംഘമാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്. കൂടാതെ യുപി സർക്കാർ സ്വന്തം നിലയ്‌ക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE