മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 56.31 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ 3.45ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്‌റ്റ് വിമാനത്തിലെ യാത്രക്കാരനായ മാഹി സ്വദേശി ഷിജിലിൽ നിന്നാണ് 1083 ഗ്രാം സ്വർണം കസ്‌റ്റംസ് പിടിച്ചത്.
പേസ്‌റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം നാല് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. അസി.കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എൻസി പ്രശാന്ത്, ജ്യോതിലക്ഷ്‍മി, ഇൻസ്‌പെക്‌ടർമാരായ ജുബൈർ ഖാൻ, സൂരജ് ഗുപ്‌ത, സന്ദീപ് കുമാർ, രാംലാൽ, നിവേദിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Most Read: സിൽവർ ലൈൻ കല്ലിടൽ ഉടൻ പുനരാരംഭിക്കും; പ്രതിഷേധങ്ങൾ തണുപ്പിക്കാൻ നീക്കം






































