ഉത്തര കടലാസുകളുടെ എണ്ണം കൂട്ടി; സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ

By Team Member, Malabar News
Number Of Answer Sheets To Be valuated Increased And Teachers Organizations On Strike
Ajwa Travels

കോഴിക്കോട്: മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടിയതിനെ തുടർന്ന് അധ്യാപക സംഘടകൾ സമരം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി മൂല്യനിർണയം തുടങ്ങാനിരിക്കെയാണ് നിലവിൽ അധ്യാപക സംഘടനകളുടെ സമര പ്രഖ്യാപനം. കൂടാതെ ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ എകെഎസ്‌ടിയു ഉൾപ്പടെ സർക്കാരിന് കത്ത് നൽകുകയും ചെയ്‌തു.

പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്‌ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിർണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്‍ത്ര വിഷയങ്ങളാണെങ്കിൽ 40 ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തണമെന്നായിരുന്നു നേരത്തെയുള്ള വ്യവസ്‌ഥ. എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി.

ഈ നടപടിയിലൂടെ ഉത്തരങ്ങൾ വിശദമായി വായിച്ചുനോക്കാൻ പോലും പറ്റില്ലെന്നും, അശാസ്‌ത്രീയമായ ഇത്തരം മൂല്യനിർണയം നിലവാരം തകര്‍ക്കുമെന്നുമാണ് അധ്യാപകരുടെ പരാതി. ഈ മാസം 28ആം തീയതിയാണ് ഹയർ സെക്കൻഡറി മൂല്യനിർണയം ആരംഭിക്കാനിരിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ സംസ്‌ഥാന വ്യാപകമായി അധ്യാപകർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: പാലാരിവട്ടം കേസ്; കുറ്റപത്രത്തിന് അനുമതിയില്ല, നടപടികൾ വൈകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE