പാലക്കാട്: ജില്ലയിൽ നടന്ന രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ നീട്ടി. ഈ മാസം 28 വരെയാണ് നീട്ടിയിരിക്കുന്നത്. ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടേതാണ് ഉത്തരവ്. നേരത്തെ നിരോധനാജ്‌ഞ നീട്ടണമെന്ന് പോലീസ് റിപ്പോർട് നൽകിയിരുന്നു.
നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്‌ഞ പിന്‍വലിക്കാവുന്ന സാഹചര്യം ജില്ലയില്‍ എത്തിയിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നീട്ടുന്നത്. ഇതുപ്രകാരം പൊതുസ്‌ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്‌ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. ആർഎസ്എസ് – പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
Most Read: ഹരിദാസ് വധം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്‌ക്ക് ജാമ്യം







































