മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 48 റണ്‍സെടുത്ത ആന്ദ്രെ റസല്‍ മാത്രമെ കൊല്‍ക്കത്തക്കായി പൊരുതിയുള്ളു.
റസല്‍ ക്രീസില്‍ നില്‍ക്കെ അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. അല്‍സാരി ജോസഫിന്റെ ആദ്യ പന്തില്‍ പടുകൂറ്റന്‍ സിക്‌സര്‍ നേടിയ റസല്‍ കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ റസലിനെ വീഴ്‌ത്തി ജോസഫ് ഗുജറാത്തിന്റെ ജയമുറപ്പിച്ചു. സ്‌കോര്‍, ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 156–7, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 148–8.
Read Also: ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; ആനി രാജ






































