പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്‌തെന്ന് എഡിജിപി വിജയ് സാഖറെ. കൊലയാളി സംഘത്തിൽപ്പെട്ട അബ്‌ദുറഹ്‌മാൻ, ഫിറോസ് എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്ത ബാസിത്, റിഷിൻ എന്നിവരുമാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 13 ആയി.
കൊലയാളി സംഘത്തിന് വിവരണങ്ങൾ കൈമാറിയത് റിഷിലാണ്. ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച വാഹനവും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന.
പ്രതികളിലേക്ക് ഉടൻ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണം സംഘം. അതിനിടെ ശ്രീനിവാസൻ കൊലപാകത്തിൽ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊലയാളി സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച KL 55 D4700 എന്ന രജിസ്‌ട്രേഷനിലുള്ള ചുവന്ന സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലക്കാട് ബിജെപി ഓഫിസിന് മുന്നിലൂടെ മൂന്ന് ബൈക്കുകള്‍ക്കൊപ്പം കാറും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Most Read: ജോൺ പോളിന് ഫയർ ഫോഴ്‌സ് സഹായം നൽകിയില്ലെന്ന വാദം തെറ്റ്; ബി സന്ധ്യ







































