കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് സർവേ നടക്കുക. കഴിഞ്ഞ ദിവസം ഇവിടെ കല്ലിടാനെത്തിയവരെ തടയുകയും അതിരടയാള കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിയുകയും ചെയ്തിരുന്നു.
ഇതിനെതിരെ രംഗത്തെത്തിയ സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റിരുന്നു. എടക്കാട് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന്റെ രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഏരിയ കമ്മറ്റി അംഗം പ്രകാശൻ, അശ്വന്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
Read Also: ചാമ്പ്യൻസ് ലീഗ്; റയലിനെ തോൽപിച്ച് മാഞ്ചസ്റ്റർ സിറ്റി






































