തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 5 ജില്ലകളിലാണ് മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് അടുത്ത 3 മണിക്കൂറിൽ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കിയിരിക്കുന്നത്.
Read also: ഷവർമ നിർമാണം; സംസ്‌ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി







































