പാലക്കാട്: ജില്ലയിൽ കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തിരുപ്പൂർ ഗാന്ധിനഗർ സ്ട്രീറ്റ് കൃഷ്ണ നഗറിൽ എം രവി(57) ആണ് മരിച്ചത്. തിരുപ്പൂരിലേക്ക് പോകാനായി ബസ് കയറുന്നതിന് കടമ്പിടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ബൈക്ക് ഇടിച്ചത്.
കടമ്പിടിക്ക് സമീപമുള്ള വളവിൽ വച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read also: റമദാന് വിട; വ്രതശുദ്ധിയാൽ ഈദുൽ ഫിത്വർ ആഘോഷമാക്കി കരുളായി




































