റമദാന് വിട; വ്രതശുദ്ധിയാൽ ഈദുൽ ഫിത്വർ ആഘോഷമാക്കി കരുളായി

By Central Desk, Malabar News
Farewell to Ramadan; Karulai celebrated Eid-ul-Fitr
Ajwa Travels

കരുളായി: തക്ബീർ മന്ത്രങ്ങളോടെ വ്രതശുദ്ധിയുടെ റമദാന് വിടപറഞ് ഈദുൽ ഫിത്വറിനെ വരവേറ്റ് വിശ്വാസികൾ. രണ്ടുവർഷം നീണ്ടുനിന്ന കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള പെരുന്നാളാഘോഷം അതിന്റെ പൊലിമയിൽ ആഹ്ളാദമാക്കിയാണ് മലബാറിലെ വിശ്വാസികൾ റമദാന് വിടപറഞ്ഞത്.

കരുളായി പ്രദേശത്തെ ചെറുതും വലതുമായ പള്ളികളിൽ പെരുന്നാൾ നിസ്‌കരിക്കാൻ എത്തിയത് ആയിരകണക്കിന് വിശ്വാസികളാണ്. കഴിഞ്ഞ രണ്ടുവർഷം മസ്‌ജിദുകളിൽ ഏർപെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പിൻവലിച്ച സന്തോഷം എല്ലാവരിലും പ്രകടമായിരുന്നു. ആത്‌മനിർവൃതിയാൽ പരസ്‌പരം കെട്ടിപിടിച്ചും കുശലം പറഞ്ഞും കരുളായിയിലെ വിശ്വാസി ഹൃദയങ്ങൾ പെരുന്നാൾ ആഘോഷം പങ്കുവെയ്ച്ചു.

കരുളായി ടൗൺ ജുമാ മസ്‌ജിദിൽ എംഡിഐ മഹല്ല് ഖാസി കോയ ബാഖവി മുത്തേടം പെരുന്നാൾ നിസ്‌കാരത്തിന് നേതൃത്വം നൽകി. പെരുന്നാൾ ഖുതുബക്ക് ഇമാം ശമീറലി സഖാഫി മൈലമ്പാറ നേതൃത്വം വഹിച്ചപ്പോൾ കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ശൗക്കത്തലി സഖാഫി ഈദ് സന്ദേശം നൽകി.

വലിയ ജുമുഅത്ത് പള്ളിയിൽ ഖത്വീബും ഖാസിയുമായ അബൂബക്കർ ഫൈസിയും കിണറ്റിങ്ങൽ മസ്‌ജിദ്‌ സ്വഹാബയിൽ നിസ്‌കാരത്തിനും ഖുതുബക്കും സിദ്ധിഖ്‌ സഖാഫിയും ഹിജാസ് സഖാഫിയും നേതൃത്വം വഹിച്ചു. പിലാക്കൽ മസ്‌ജിദിൽ വീരാൻ മുസ്‌ലിയാരും, വാരിക്കൽ നൂറാനിയ്യ മസ്‌ജിദിൽ ഖത്വീബ് റഫീഖ് ഫൈസിയും നേതൃത്വം വഹിച്ചു.

Farewell to Ramadan; Karulai celebrated Eid-ul-Fitr

കൊയലമുണ്ട സുന്നി മസ്‌ജിദിൽ ഇമാം സിറാജ് സിദ്ധീഖിയും മൈലമ്പാറ ജുമാ മസ്‌ജിദിൽ ഖത്വീബ് മുനീർ സഅദിയും മുല്ലപ്പള്ളി ഫാറൂഖ് മസ്‌ജിദിൽ ഇമാം വാഹിദ് സഖാഫിയും കണ്ടിക്കൽ മസ്‌ജിദിൽ സൈദലവി ദാരിമിയും ചെട്ടിയിൽ ബദരിയ്യ സുന്നി ജുമാ മസ്‌ജിദിൽ ഖത്വീബ് ഫൈസൽ അഹ്സനിയും നിസ്‌കാരത്തിനും ഖുതുബക്കും കാർമികത്വം വഹിച്ചു. വരക്കുളം സുന്നി മസ്‌ജിദിൽ ഫാസിൽ സഖാഫിയും, പള്ളിക്കുന്ന് തിരുമുണ്ടി ജുമാ മസ്‌ജിദിൽ ഇമാം അബ്‌ദുസലാം സഖാഫിയും നേതൃത്വം നൽകി.

കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് സർക്കിൾ, സെക്‌ടർ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും നടന്നു. പി മുഹമ്മദ് റഹാൻ, കെപി സ്വലാഹുദ്ധീൻ , കെപി അഹമ്മദ് ദീനാർ, മുഹമ്മദ് അമീൻ, അബ്‌ദുൽ ഗഫൂർ, എം ഉസ്‌മാൻ, എം അനിൽ, സുബൈർ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; നൂറ് സീറ്റ് തികക്കൽ സർക്കാർ ലക്ഷ്യം- മന്ത്രി പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE