മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

By Team Member, Malabar News
Kidney Stone Prevention methods
Ajwa Travels

ഇക്കാലത്ത് മിക്കവരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് മൂത്രത്തിൽ കല്ല്. അതി കഠിനമായ വേദനയാണ് മൂത്രത്തിൽ കല്ല് ഉണ്ടാകുന്നതിലൂടെ പലരും അനുഭവിക്കുന്നത്. ധാരാളം വെള്ളം കുടിക്കുകയാണ് ഇത് വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം. എന്നാൽ വെള്ളം അമിതമായി കുടിക്കുകയെന്നത് പലർക്കും മടിയുള്ള കാര്യവുമാണ്.

വെള്ളത്തിനൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങി നിരവധി ലവണങ്ങളും മൂത്രത്തിലൂടെ പോകുന്നുണ്ട്. വെള്ളത്തിന് അലിയിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ലവണങ്ങളുണ്ടാകുമ്പോഴാണ് അവ അടിഞ്ഞുകൂടി വൃക്കയിൽ കല്ല് രൂപപ്പെടുന്നത്. ചില ആളുകൾക്ക് വൃക്കയിലെ പ്രശ്‌നങ്ങളെ തുടർന്നും കല്ല് രൂപപ്പെടാറുണ്ട്. പലതരത്തിൽ മൂത്രത്തിൽ കല്ല് രൂപപ്പെടാറുണ്ട്.

കാൽസ്യം ഓക്‌സലേറ്റ് അടിഞ്ഞുണ്ടാകുന്ന കല്ലാണു പതിവായി കാണുന്നത്. രക്‌തത്തിൽ യൂറിക് ആസിഡിന്റെ അളവു കൂടുന്നത് മൂലം മൂത്രത്തിലും ഇതിന്റെ അളവ് കൂടുകയും വൃക്കയിൽ അടിഞ്ഞുകൂടി കല്ലാവുകയും ചെയ്യുന്നതാണ് മറ്റൊരു രീതി. കൂടാതെ മൂത്രത്തിൽ അണുബാധയുണ്ടാകുമ്പോൾ മൂത്രനാളിയിലെ തടസങ്ങൾ മൂലം കാൽസ്യം, മഗ്‌നീഷ്യം, ഫോസ്‌ഫറസ് പരലുകൾ അടിഞ്ഞു കൂടി കല്ലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

മൂത്രത്തിൽ കല്ല് വരാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം

  • പ്രതിദിനം 2 ലിറ്റർ മൂത്രമെങ്കിലും ഒഴിക്കണം. അതിനാൽ തന്നെ 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
  • മൂത്രത്തിൽ അണുബാധ ഉണ്ടാകുന്നത് ഒഴിവാക്കുക.
  • ഇടയ്‌ക്കിടയ്‌ക്ക്‌ വൃക്കയിൽ കല്ലുണ്ടാകുന്നുണ്ടെങ്കിൽ വിദഗ്‌ധ പരിശോധന നടത്തണം.
  • കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ കുറയ്‌ക്കണം.

  • തീരദേശ മേഖലയിലെ ചിലരിൽ കാൽസ്യത്തിന്റെ അളവ് കൂടുതലുള്ള ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ ധാരാളം കഴിക്കുന്നതിലൂടെ മൂത്രത്തിൽ കല്ല് ഉണ്ടാകാറുണ്ട്.
  • അനിയന്ത്രിതമായ പ്രമേഹമുള്ളവർക്ക് മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ പ്രമേഹം നിയന്ത്രിക്കേണ്ടതാണ്.

Read also: മീഡിയ വൺ വിലക്ക് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; സംപ്രേഷണം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE