മീഡിയ വൺ വിലക്ക് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; സംപ്രേഷണം തുടരും

By News Desk, Malabar News
media one ban
Representational Image
Ajwa Travels

ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. രാഷ്‌ട്ര സുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാരാണ് ചാനലിന് വിലക്കേർപ്പെടുത്തിയത്. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്ര നടപടി സ്‌റ്റേ ചെയ്‌തത്‌. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ചാനലിന് മുൻപത്തേത് പോലെ തന്നെ സംപ്രേഷണം തുടരാമെന്നും കോടതി വ്യക്‌തമാക്കി.

ജനുവരി 31ന് ഉച്ചയോടെയാണ് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം കേന്ദ്ര വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും ചാനല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംപ്രേഷണം തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് വ്യക്‌തമാക്കിയത്.

Most Read: മകൻ അന്യമതസ്‌ഥയെ വിവാഹം കഴിച്ചു; പൂരക്കളി കലാകാരന് ഊരുവിലക്കുമായി ക്ഷേത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE