മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

By Team Member, Malabar News
Supreme Court Will Consider The Petitions On Media One Channel Ban
Ajwa Travels

ന്യൂഡെൽഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.

കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌തു കൊണ്ട് മീഡിയവണ്‍ ചാനല്‍ മാനേജ്‌മെന്റ്, എഡിറ്റര്‍ പ്രമോദ് രാമന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. ചാനലിന്റെ ലൈസന്‍സ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും, നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്‌.

ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി കഴിഞ്ഞ മാർച്ച് 15ആം തീയതി കോടതി സ്‌റ്റേ ചെയ്‌തിരുന്നു. തുടർന്ന് രേഖകളും റിപ്പോര്‍ട്ടുകളും മുദ്രവച്ച കവറുകളില്‍ സമര്‍പ്പിക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

Read also: പിസി ജോർജിന്റെ ജാമ്യം; പോലീസ് കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE