മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയംതേടി കേന്ദ്രം

By News Bureau, Malabar News

ഡെൽഹി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹരജിയിൽ മറുപടി നൽകാൻ സുപ്രീം കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസ‍ർക്കാർ. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്‌ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

മറുപടി നൽകാൻ മാർച്ച് 30 വരെയാണ് സുപ്രീം കോടതി നേരത്തെ കേന്ദ്രസ‍ർക്കാരിന് സമയം അനുവദിച്ചിരുന്നത്. കേസിൽ നാളെ അന്തിമ വാദം കേൾക്കാനിരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടത്.

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ഹരജിയുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കിയിരുന്നു. മീഡിയവണ്‍ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്.

Most Read: നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍  

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE