നഴ്‌സിങ് പാഠപുസ്‌തകത്തിലെ സ്‌ത്രീധന പരാമർശം; ഇടപെട്ട് വനിതാ കമ്മീഷന്‍

By News Bureau, Malabar News
Ajwa Travels

ഡെൽഹി: നഴ്‌സിങ് പാഠപുസ്‌തകത്തില്‍ സ്‌ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും ഇക്കാര്യം ഉന്നയിച്ച് കമ്മീഷന്‍ കത്തയച്ചു.

ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള ‘ടെസ്‌റ്റ് ബുക്ക് ഫോര്‍ സോഷ്യോളജി ഓഫ് നഴ്‌സ്’ പാഠപുസ്‌തകമാണ് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. എന്നാൽ പാഠ്യപദ്ധതി മാത്രമാണ് കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്നതെന്നും പ്രസാധകരെയോ എഴുത്തുകാരെയോ നിര്‍ദ്ദേശിക്കുന്നില്ലെന്നുമാണ്
നഴ്‌സിങ് കൗണ്‍സിൽ പറയുന്നത്. പാഠഭാഗം പിന്‍വലിക്കാനും കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കി.

പുസ്‌തകത്തില്‍ കൗണ്‍സിലിന്റെ പേര് ഉപയോഗിച്ചതിനെതിരെ പ്രസാധകര്‍, എഴുത്തികാരി എന്നിവര്‍ക്കെതിരെ നടപടി നടപടിയെക്കും.

ന്യൂഡെല്‍ഹി കേന്ദ്രമായുള്ള ജെപി ബ്രദേഴ്‌സ് മെഡിക്കല്‍ പബ്ളിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകം രചിച്ചത് ചെന്നൈയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ മുന്‍ അധ്യാപിക ടികെ ഇന്ദ്രാണിയാണ്. സ്‌ത്രീധനത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് അധ്യാപികയുടെ വാദം.

സ്‌ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്ന പേരില്‍ താഴെ പറയുന്ന കാര്യങ്ങളാണ് പുസ്‌തകത്തില്‍ കൊടുത്തിരിക്കുന്നത്.

  • സ്‌ത്രീധനം നല്‍കുന്നതിലൂടെ പുതിയൊരു കുടുംബം സ്‌ഥാപിക്കാനാകും. വീട്ടിലേക്ക് ആവശ്യമായ വാഹനവും ഫ്രിഡ്‌ജ്‌, ടിവി, ഫാന്‍ പോലുള്ള ഉപകരണങ്ങളും കട്ടില്‍, കിടക്ക, പാത്രങ്ങള്‍, വസ്‌ത്രങ്ങള്‍ തുടങ്ങിയവയും സ്‌ത്രീധനമായി നല്‍കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.
  • പിതാവിന്റെ സ്വത്തില്‍ ഒരു ഭാഗം പെണ്‍കുട്ടികള്‍ക്ക് ലഭിക്കും.
  • പെണ്‍കുട്ടികള്‍ക്കിടയില്‍ വിദ്യാഭ്യാസം വര്‍ധിക്കും. സ്‌ത്രീധനം നല്‍കേണ്ട ഭാരമുള്ളതിനാല്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കൂടുതലായി പഠിപ്പിക്കും. പെണ്‍കുട്ടികള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരോ ജോലി ഉള്ളവരോ ആണെങ്കില്‍ കുറഞ്ഞ സ്‌ത്രീധനത്തുകയെ ആവശ്യപ്പെടുകയുള്ളൂ.
  • സൗന്ദര്യമില്ലാത്ത സ്‌ത്രീകള്‍ക്കും ഉയര്‍ന്ന സ്‌ത്രീധനം നല്‍കുന്നതിലൂടെ വിവാഹം കഴിക്കാനാകും.

പേജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പാഠഭാഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പേജിന്റെ ചിത്രം പങ്കിട്ട ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദി ഇത്തരം പുസ്‌തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടിരുന്നു. പാഠ്യപദ്ധതിയിൽ ഇത്തരം ഭാഗങ്ങൾ നാണക്കേടാണെന്നും അവർ കൂട്ടിച്ചേർത്തു.

Most Read: നവരാത്രിയോട് അനുബന്ധിച്ചുള്ള മാംസ നിരോധനം; ഭരണഘടനാ ലംഘനമെന്ന് മഹുവ മൊയ്‌ത്ര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE