ന്യൂഡെൽഹി: ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ കവാടത്തിൽ ഖാലിസ്‌ഥാൻ പതാക സ്‌ഥാപിച്ചതായി കണ്ടെത്തി. ഇന്നലെ അർധരാത്രിയോ, ഇന്ന് വെളുപ്പിനേയോ ആണ് പതാക സ്‌ഥാപിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടാതെ പഞ്ചാബിൽ നിന്നുള്ള ആളുകളാണ് കൊടി നാട്ടിയതിന് പിന്നിലെന്നും പോലീസ് സംശയം ഉന്നയിച്ചു.
നിലവിൽ നിയമസഭാ ഗേറ്റിൽ നിന്നും ഖാലിസ്‌ഥാൻ പതാകകൾ നീക്കം ചെയ്‌തിട്ടുണ്ട്. കാൻഗ്ര എസ്‌പി കുശാൽ ശർമയാണ് പതാക നീക്കം ചെയ്‌ത വിവരം വ്യക്‌തമാക്കിയത്. രാവിലെയോടെ പ്രഭാത സവാരിക്ക് ഇറങ്ങിയ ആളുകളാണ് നിയമസഭാ മന്ദിരത്തിന്റെ ഗേറ്റിൽ ഖാലിസ്‌ഥാൻ പതാക സ്‌ഥാപിച്ചത് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
Read also: വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം; കെഎസ്‌ഐഇക്ക് ലൈസൻസ് നഷ്‌ടമായേക്കും