കോഴിക്കോട്: ജില്ലയിലെ വേളത്ത് വിവാഹം നടന്ന വീട്ടിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണമാണ് മോഷണം പോയത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നാണ് മോഷണം നടന്നത്.
ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 16 പവന്‍ സ്വര്‍ണമാണ് മോഷ്‌ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു പവിത്രന്റെ ഇളയ മകളുടെ വിവാഹം.
സംഭവത്തിന് പിന്നാലെ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി പരിശോധന നടത്തുകയും ചെയ്‌തു. ഒളോടിത്താഴ മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ച് നിലവിൽ മോഷണം നടക്കുന്നത് പതിവാണെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്. വിവാഹം, ഗൃഹപ്രവേശം എന്നിവ നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കവര്‍ച്ച നടക്കുന്നത്.
Read also: അസാനി തീവ്ര ചുഴലിക്കാറ്റായി മാറും; അടുത്ത 24 മണിക്കൂർ നിർണായകം








































