പാലക്കാട്: ജില്ലയിൽ വൻ കുഴൽപ്പണ വേട്ട. 56 ലക്ഷം രൂപയുടെ കുഴപ്പണവുമായി അബ്ദുൾ ഖാദർ എന്നയാളാണ് ജില്ലയിൽ പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും പാലക്കാടേക്ക് ബസിലാണ് രേഖകൾ ഇല്ലാതെ ഇയാൾ പണം കടത്താൻ ശ്രമിച്ചത്. പാലക്കാട് റേഞ്ച് ഇൻസ്പെക്ടർ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണ വേട്ട നടത്തിയത്.
നിലവിൽ തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലും പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന് കൈമാറി. പ്രിവന്റീവ് ഓഫീസർമാരായ സയിദ് മുഹമ്മദ്, മണികണ്ഠൻ സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, ഹരിദാസ്, അജീഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ രേണുക ദേവി ഡ്രൈവർ സാനി എസ് എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Read also: മുടി കളർ ചെയ്യുന്നതിനും ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കുമായി ഉത്തരകൊറിയ




































