കണ്ണൂർ: ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ കണ്ണൂർ കൊട്ടിയൂർ നിടുംപൊയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ടുവീടുകൾക്ക് ഭാഗിക തകരാറുണ്ടായി. മരാടി ലീല, സഹോദരൻ ചന്ദ്രൻ, സഹോദരിയുടെ മകൻ സനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ നിർമാണത്തിൽ ഇരിക്കുന്ന വീടിന്റെ തൂണും താൽകാലിക ഷെഡിന്റെ ചുമരും മിന്നലിൽ വിണ്ടുകീറി. വീട്ടിനുള്ളിലെ വയറിംഗും ഇലക്‌ട്രിക് ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
Most Read: കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര; സംസ്‌ഥാന വ്യാപക പരിശോധനക്ക് മോട്ടോർ വാഹന വകുപ്പ്








































