ന്യൂഡെൽഹി: യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു. മരണകാരണം എന്തെന്ന് വ്യക്‌തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാർത്ത സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ സംഗീത കൂട്ടായ്‌മകളിൽ പ്രശസ്‌തനായിരുന്നു ഷെയിൽ സാഗർ.
ആലാപനത്തിന് പുറമേ ഗാനരചനയിലും സാക്‌സോഫോൺ, പിയാനോ, ഗിത്താർ തുടങ്ങിയ സംഗീതോപകരണങ്ങളിലും മികവ് നേടിയിരുന്നു. ഈഫ് ഐ ട്രെയ്‌ഡ് എന്ന ആൽബത്തിലൂടെയാണ് ഷെയിൽ ശ്രദ്ധേയനായത്. കഴിഞ്ഞ വർഷം ബിഫോർ ഇറ്റ് ഗോസ്, സ്‌റ്റിൽ തുടങ്ങിയ ആൽബങ്ങൾ ഷെയിൽ സാഗറിന്റേതായി പുറത്തിറങ്ങിയിരുന്നു.
Most Read: മസ്‌ജിദുകളിൽ ശിവലിംഗം തേടുന്നത് ശരിയല്ല; വേർതിരിവു സൃഷ്‌ടിക്കാൻ ശ്രമിക്കരുത്: ആർഎസ്‌എസ്

































