ന്യൂഡെൽഹി: രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത 5 വർഷത്തിനുള്ളിൽ നിലവിലുള്ള 50,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടിയായി ഉയരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സമുദ്രോൽപന്ന കയറ്റുമതി വികസന ഏജൻസി (എംപിഡിഇഎ) യിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മൽസ്യ തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപമായി. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. യൂറോപ്യൻ യൂണിയനുമായി കരാറിൽ ഏർപ്പെടാനുള്ള ചർച്ചകൾ ഈ മാസം 17നു ബ്രസൽസിൽ ആരംഭിക്കും. ഇവ യാഥാർഥ്യമായാൽ കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടമാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
Read Also: കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്റ്റിൽ







































